പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തു; ബൈക്ക് യാത്രികനെതിരെ കേസ്
വളപട്ടണം.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ പിൻതുടർന്ന് നിരന്തരം ശല്യം ചെയ്യുകയും ലൈംഗീകാവയവം പുറത്ത് കാണിച്ച് അശ്ലീലഭാഷയിൽ സംസാരിക്കുകയും ചെയ്യുന്ന ബൈക്ക് യാത്രികനെതിരെ പരാതിയിൽ പോക്സോ കേസ്.സ്റ്റേഷൻ പരിധിയിലെ 16 കാരിയുടെ പരാതിയിലാണ് ബൈക്ക് നമ്പർ സഹിതംബൈക്ക് യാത്രികനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ ആഗസ്ത് മാസം മുതൽ സപ്തംബർ 13 വരെയുള്ള കാലയളവിലാണ് വീട്ടിലേക്ക് പോകുന്ന പെൺകുട്ടിയെ ഇയാൾ നിരന്തരം പിൻതുടർന്ന് ശല്യം ചെയ്തത്.പരാതിയിൽ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.
Click To Comment