ചരിത്രപ്രസിദ്ധമായ പാലത്തുങ്കര പള്ളിപ്പറമ്പ് പഴയ പള്ളി ആണ്ട് നേർച്ച സമാപിച്ചു.
പാലത്തുങ്കര പഴയ പള്ളി ആണ്ട് നേർച്ചക്ക് സമാപിച്ചു.എല്ലാവർഷവും ചിങ്ങ മാസത്തിൻ്റെ അവസാനത്തെ വ്യാഴാഴ്ച്ച പള്ളിപ്പറമ്പ് പഴയ പള്ളിയിൽ നടത്തപ്പെടുന്ന പ്രസിദ്ധമായ ആണ്ട് നേർച്ചയാണ് പള്ളിപ്പറമ്പ് പഴയ പള്ളി ആണ്ട് നേർച്ച
ഈ വർഷവും പാരമ്പര്യ തനിമ കൈവിടാതെ നടത്തിയ ആണ്ട് നേർച്ചയിൽ പങ്കെടുക്കനായി പലയിടങ്ങളിലിൽ നിന്നും ആയിരങ്ങൾ ഒഴുകിയെത്തി. വ്യാഴാഴ്ച്ച രാവിലെ തുടങ്ങിയ ചടങ്ങുകൾ രാത്രി വരെ നീണ്ടു. ഹിജ്റ വർഷം 1380 കാലത്ത് നാട്ടിൽ വിനാശം വിതച്ച് സംഹാരം താണ്ഡവമാടിയ പകർച്ച’ വ്യാതിയിൽ നിരവധി പേർ മരണപ്പെടുകയും രോഗ ഭീതിയിൽ ഉൽകണ്ഡരാവുകയും ചെയ്ത പ്പൊൾ വളപട്ടണം തങ്ങളുടെ നേതൃത്വത്തിൽ പള്ളിപ്പറമ്പ് പഴയ പള്ളി പരിസരത്ത് കൂട്ടുപ്രാർത്ഥനയോടെ ആരംഭിച്ചതാണ് പഴയ പള്ളി നേർച്ച
ജാതി മത ഭേദ മന്യ നിരവധി പേരാണ് ഇവിടെ പ്രാർത്ഥനക്ക് എത്തുന്നത്.
നേർച്ചയായി എത്തുന്ന അരിയും തേങ്ങയും ഉപയോഗിച്ചാണ് ഇവിടെ ഭക്ഷണം പാകം ചെയ്ത് വിശ്വാസികൾക്ക് വിതരണം ചെയ്യുന്നത്.
നേർച്ചയാക്കി കൊണ്ട് വരുന്ന അതെ അരികൊണ്ട് തന്നെ പഴമ നില നിർത്തി കൊണ്ട് പാചകം ചെയ്യുന്നത് ഇവിടത്തെ പ്രത്യേകതയാണ്
പരിപാടികൾക്ക് സി, എം മുസ്തഫ ഹാജി, മുസ്തഫ കോടിപ്പോയിൽ, മൊയ്തീൻ ഹാജി സദ്ദാംമുക്ക്, എ. പി ഹംസ, അബ്ദുൽ ഖാദർ മാസ്റ്റർ, കെ പി മുനീർ, എം വി മുസ്തഫ, വി. പി ആഹമദ്, പറമ്പിൽ മുസ എ പി അiമീർ എന്നിവർ നേതൃത്യം നൽകി