മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു
വെള്ളരിക്കുണ്ട്: മര കൊമ്പ് മുറിച്ച് നീക്കുന്നതിനിടെ അബന്ധത്തില്‍ താഴേക്ക് വീണ് യുവാവ് മരണപ്പെട്ടു.
ബളാല്‍ പാലച്ചൂര്‍തട്ടിലെ ശ്രീധരന്‍-അമ്മിണി ദമ്പതികളുടെ മകന്‍ സി.ബാബുവാണ്(35) മരണപ്പെട്ടത്. ഇന്ന് രാവിലെ 8.30 നാണ് സംഭവം. ബളാലിലെ മേലത്ത് മാധവന്‍നായരുടെ പറമ്പിലെ അത്തിമരത്തിന്റെ കൊമ്പ് മുറിച്ചുമാറ്റുന്നതിനിടയിലാണ് ബാബു പെട്ടെന്ന് താഴെ വീണത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന തൊഴിലാളികളായ മാധവനും ഉമേഷും വീട്ടുകാരും ചേര്‍ന്ന് വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേമധ്യേ മരണപ്പെടുകയായിരുന്നു. ഭാര്യ: അമ്പിളി. മകള്‍: അമ്മു.സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, രാജന്‍, രവി, ശശി, പുഷ്പ. വെള്ളരിക്കുണ്ട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി