Home KANNUR ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക എൻജിനീയേഴ്സ് ദിനം ആചരിച്ചു
KANNUR - September 15, 2023

ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക എൻജിനീയേഴ്സ് ദിനം ആചരിച്ചു

കൊളച്ചേരി: ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക എൻജിനീയേഴ്സ് ദിനം ആചരിച്ചു.മയ്യിൽ സാംസ് ഹാളിൽ വച്ച് നടന്ന ചടങ്ങ് കൊളച്ചേരി യൂണിറ്റ് പ്രസിഡൻ്റ് ബാബു പണ്ണേരി ഉദ്ഘാടനം ചെയ്തു.ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് വൈസ് പ്രസിഡൻ്റ് വിജിനയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വ്യത്യസ്ത മേഖലകളിൽ സേവനമനുഷ്ഠിച്ച എൻജിനീയർ മാരെ ആദരികുന്നതിൻ്റെ ഭാഗമായി കേരള വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂരോ നടപ്പിലാക്കിയ ‘വിജിലൻ്റ് കേരള 2015’ പദ്ധതിയുടെ ഭാഗമായി ഹോണസ്റ് ആൻഡ് കോപിറ്റൻ്റ് ഓഫീസർ ആയി തിരഞ്ഞെടുത്ത മയ്യിൽ KSEB Rtrd അസിസ്റ്റൻ്റ് എഞ്ചിനീയർ സി സി രാമചന്ദ്രനെ അവരുടെ വസതിയിൽ വച്ച് ആദരിച്ചു.തുടർന്ന് PWD Rtrd സീനിയർ എൻജിനീയർ ധനഞ്ജയനെയും ആദരിച്ചു,ചടങ്ങിൽ ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് മെമ്പർമാരായ നിഖിൽ പി, അഞ്ജു.സി. ഒ,സിമി എന്നിവർ ആശംസ പറഞ്ഞു, ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ധനീഷ് കെ വി സ്വാഗതവും കൊളച്ചേരി യൂണിറ്റ് ട്രഷറർ ഷംന പി വി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും