കഞ്ചാവ് ചെടി പിടികൂടി
കണ്ണൂർ : ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാട്ടേർസിന് സമീപം ബക്കറ്റിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടി പോലീസ് പിടികൂടി. ടൗണിൽ ധനലക്ഷമി ആശുപത്രി റോഡിൽ അമാനിയ ഓഡിറ്റോറിയത്തിന് സമീപം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാട്ടേർസ് പരിസരത്ത് വെച്ചാണ് ബക്കറ്റിൽ നട്ടുവളർത്തിയ അര മീറ്റർ നീളമുള്ള കഞ്ചാവ് ചെടി ടൗൺ പോലീസ് പിടികൂടിയത്.
Click To Comment