Home KANNUR വീട്ടിൽ കവർച്ച ലക്ഷങ്ങളുടെ ആഭരണങ്ങൾ കവർന്നു
KANNUR - September 15, 2023

വീട്ടിൽ കവർച്ച ലക്ഷങ്ങളുടെ ആഭരണങ്ങൾ കവർന്നു

കണ്ണൂർ. വീട്ടുകാർ ഉറങ്ങുന്നതിനിടെ ശുചി മുറിയുടെ വെൻ്റിലേറ്റർ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നു. കണ്ണൂർ കലക്ട്രേറ്റിന് സമീപം കാപിറ്റോൾ മാളിനടുത്ത് താമസിക്കുന്ന സജിൻ ഹൗസിൽ ഫസീലയുടെ ഇരുനില വീട്ടിലാണ് കവർച്ച നടന്നത് .താഴെത്തെ നിലയിലെ ശുചി മുറിയുടെ വെൻ്റിലേറ്റർ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് അകത്തെ മുറിയിലെ അലമാര തകർത്ത് സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തിൻ്റെ ഡയമണ്ട് നെക്ലസ്, രണ്ട് പവൻ വീതം തൂക്കമുള്ള രണ്ട് മാല എന്നിവയും അലമാരയിൽ സൂക്ഷിച്ച പണവും കവർന്നു. ഇന്ന് പുലർച്ചെ 12.30 മണിയോടെയാണ് കവർച്ച നടന്നത്. ഈ സമയം താഴെത്തെ നിലയിൽ വീട്ടമ്മയുടെ മകൾ സഫഉറങ്ങുന്നുണ്ടായിരുന്നു. ആളനക്കം കേട്ടതോടെ മോഷ്ടാവ് ഇരുളിൽ രക്ഷപ്പെട്ടു.തുടർന്ന് വീട്ടുകാർ ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി.എ. ബിനു മോഹൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് പദയാത്ര സംഘടിപ്പിച്ചു