ബദർ ജുമാമസ്ജിദ്& റഹ്‌മാനിയ്യ മദ്‌റസാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതപ്രഭാഷണവും ഇസ്‌ലാമിക് കഥാ പ്രസംഗവും ഇന്നും നാളെയും
ചേലേരി: വടക്കെമൊട്ട ബദർ ജുമാമസ്ജിദ്& റഹ്‌മാനിയ്യ മദ്‌റസാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതപ്രഭാഷണവും ഇസ്‌ലാമിക് കഥാ പ്രസംഗവും ഇന്നും നാളെയും നടക്കും. മർഹൂം പി.കെ സൂപ്പികുട്ടി ഹാജി നഗറിൽ വെച്ചു രാത്രി 7 മണിക്ക് നടക്കുന്ന പരിപാടിയിൽ ഇന്ന് BJM വടക്കെമൊട്ട മുൻ ഖത്തീബ് മുസമ്മിൽ ഇർഫാനി ചെറുകുന്ന് പ്രാർത്ഥന നടത്തും. RM വടക്കെമൊട്ട വിദ്യാർത്ഥി റസൽ സി ഖിറാഅത്ത് നിർവ്വഹിക്കും. BJM ഖത്തീബ് അബ്ദുൽ റസാഖ് മിസ്ബാഹി അധ്യക്ഷത വഹിക്കുന്ന പരിപാടി നൂഞ്ഞേരി ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് അഷ്റഫ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല മഹൽ പ്രഖ്യാപനം നടത്തും. മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തും. BJM& RM സെക്രട്ടറി സി അബ്ദുൽ റസാഖ് ഹാജി സ്വാഗതവും, കെ.കെ മുനീർ നന്ദിയും പറയും.
രണ്ടാം ദിനമായ നാളെ BJM മുഅദ്ദിൻ മുഹമ്മദ് ശാഫി യമാനി പ്രാർത്ഥന നിർവ്വഹിക്കും. സെക്രട്ടറി അബ്ദുൽ ഹമീദ് പി.പി സ്വാഗതം പറയും. BJM ഖത്തീബ് അബ്ദുൽ റസാഖ് മിസ്ബാഹി പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് സുബൈർ തോട്ടിക്കൽ& പാർട്ടി അവതരിപ്പിക്കുന്ന ഇസ്‌ലാമിക് കഥാപ്രസംഗവും നടക്കും. പ്രസ്തുത ചടങ്ങിൽ സുഹൈൽ യു നന്ദി പറയും.
