Home KANNUR മണിപ്പുർ സംഘം
കുറ്റ്യാട്ടൂരിൽ
KANNUR - September 15, 2023

മണിപ്പുർ സംഘം
കുറ്റ്യാട്ടൂരിൽ

ചട്ടുകപ്പാറ : തദ്ദേശ സ്വയംഭരണ രീതികൾ, പഞ്ചായത്ത് നടപ്പിലാക്കുന്ന തനത് പദ്ധതികൾ എന്നിവ നേരിട്ടു കണ്ട് പഠിക്കാൻ മണിപ്പുർ സർക്കാർ പ്രതിനിധി സംഘം കുറ്റ്യാട്ടൂരിൽ എത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ കുടുംബശ്രീ അംഗങ്ങൾ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.

ജനകീയ ഹോട്ടൽ സംരംഭം, കുടുംബശ്രീ മിഷൻ പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതി, കാർഷികരംഗം, അങ്കണവാടികൾ എന്നിവയെ കുറിച്ച് പഠിക്കാനാണ് സംഘം എത്തിയത്. പതിനേഴ് പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച തിരിച്ചു പോകും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും