ഓൺ ലൈൻ ലോൺ തട്ടിപ്പ് യുവതിയുടെ പണം തട്ടിയെടുത്തു.
വളപട്ടണം: വായ്പ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും ഓൺലൈൻ വഴിപണം തട്ടിയെടുത്തു.
ചിറക്കൽ കോട്ടക്കുന്ന് സ്വദേശി സന്തോഷിൻ്റെ ഭാര്യ സ്മിത (44) യുടെ പണമാണ് തട്ടിയെടുത്തത്. രേഖകൾ പണയപ്പെടുത്താതെ ആദിത്യ ബിർള ഫൈനാൻസിൽ നിന്നും ലോൺ തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം നൽകിയയാണ് തട്ടിപ്പ് .
സമൂഹമാധ്യമത്തിലെപരസ്യത്തിൽ കാണപ്പെട്ട ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പ്രോസസ്സിംഗ് ചാർജ്ജ് ചെയ്യാൻ പണംഅയക്കാൻ ആവശ്യപ്പെടുകയും ഇതിൻ്റെ അടിസ്ഥാനത്തിൽ 12 ന് ചൊവ്വാഴ്ച രാത്രി ഗൂഗിൾ പേ വഴി പലതവണകളായി 18, 265 രൂപ അയച്ചുകൊടുക്കയും ചെയ്തു. പിന്നീട് ബന്ധപ്പെടാൻ നൽകിയ ഫോൺ നമ്പർ സ്വിച്ച് ഓഫായതോടെയാണ് തട്ടിപ്പിനിരയായതായി മനസിലായത്.തുടർന്ന് തട്ടിപ്പ് നടത്താൻ ഉപയോഗിച്ച ഫോൺ നമ്പർ സഹിതം യുവതി വളപട്ടണം പോലീസിൽ പരാതി നൽകി.കേസെടുത്ത പോലീസ് ഫോൺ നമ്പർ കേന്ദ്രീകരിച്ച്അന്വേഷണം തുടങ്ങി.