Home KANNUR കണ്ണൂർ ദസറ ഒക്ടോബർ 15 മുതൽ 23 വരെ; സംഘാടകസമിതി യോഗം ചേർന്നു
KANNUR - September 13, 2023

കണ്ണൂർ ദസറ ഒക്ടോബർ 15 മുതൽ 23 വരെ; സംഘാടകസമിതി യോഗം ചേർന്നു

കണ്ണൂർ ദസറ ഒക്ടോബർ 15 മുതൽ 23 വരെ 9 ദിവസങ്ങളിലായി കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിക്കും. ഇതിനായി രൂപീകരിച്ച സംഘാടകസമിതിയിലെ വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻമാരുടെയും കൺവീനർമാരുടെയും ആദ്യ യോഗം കോർപ്പറേഷൻ ഓഫീസിൽ മേയർ അഡ്വ. ടി ഒ മോഹനന്റെ അധ്യക്ഷതയിൽ ചേർന്നു.
മാലിന്യത്തിനെതിരെയുള്ള ബോധവൽക്കരണം എന്നതാകും ഇത്തവണത്തെ കണ്ണൂർ ദസറയുടെ പ്രധാന സന്ദേശം.
ഇതിന് ആവശ്യമായ പ്രചാരണ പരിപാടികൾ സംഘാടകസമിതി ആസൂത്രണം ചെയ്യും.
യോഗത്തിൽ വിവിധ സബ് കമ്മിറ്റികളുടെ യോഗം ഉടൻതന്നെ വിളിച്ചുചേർക്കുന്നതിനും തീരുമാനിച്ചു.

ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ ടീച്ചർ, എംപി രാജേഷ്, അഡ്വ പി ഇന്ദിര, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, ടി രവീന്ദ്രൻ, എൻ ഉഷ, പി കെ സാജേഷ് കുമാർ, കെ പി അബ്ദുൽ റസാക്ക്, പി വി കൃഷ്ണകുമാർ, ദസറ കോഡിനേറ്റർ കെ സി രാജൻ മാസ്റ്റർ, വി സി നാരായണൻ മാസ്റ്റർ, ദിനകരൻ കൊമ്പിലാത്ത്, റവന്യൂ ഓഫീസർ ഉണ്ണികൃഷ്ണൻ, പി.എം ബാബുരാജ്, ക്ലീൻ സിറ്റി മാനേജർ പി പി ബൈജു, എൻ കെ രത്നേഷ്, കെ വി ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

കണ്ണൂർ ദസറ സ്ലോഗൻ ക്ഷണിക്കുന്നു

മാലിന്യത്തിനെതിരെയുള്ള ബോധവൽക്കരണം മുഖ്യ സന്ദേശം ആക്കി സംഘടിപ്പിക്കുന്ന ഇത്തവണത്തെ കണ്ണൂർ ദസറക്ക് ദസറ ആഘോഷത്തോടൊപ്പം മാലിന്യ മുക്ത സമൂഹം എന്ന ആശയവും പ്രതിഫലിപ്പിക്കുന്ന ആകർഷകമായ സ്ലോഗൻ പൊതുജനങ്ങളിൽ നിന്ന് ക്ഷണിക്കുന്നു.
സ്ലോഗൻ താഴെപ്പറയുന്ന വാട്സപ്പ് നമ്പറിൽ സെപ്റ്റംബർ 20 വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി അയച്ചു തരേണ്ടതാണ്.
നമ്പർ 9447883344

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും