എസ് ഐ യെമർദ്ദിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.
ഉളിക്കൽ: രാത്രി കാലപട്രോളിംഗിനിടെ ബസ്സ്റ്റാൻ്റിലെത്തിയ എസ് ഐ യെമർദ്ദിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. നുച്ചിയാട് സ്വദേശികളായ പി. നൗഷാദ് (36), ടി.പി.റസാഖ് (34) എന്നിവരെയാണ് ഇൻസ്പെക്ടർ സുധീർ കല്ലൻ അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 7 മണിയോടെ ഉളിക്കൽ ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം.ബസ് സ്റ്റാൻ്റിൽ മദ്യപസംഘം ബഹളം വെക്കുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിഡ്യൂട്ടി ചെയ്യുകയായിരുന്ന എസ്.ഐ.കെ.കെ.ശശീന്ദ്രനെ മദ്യലഹരിയിലായിരുന്ന സംഘം ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയും എസ്.ഐ. ശശീന്ദ്രൻ്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.