Home KANNUR വീടുകുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ച 11 പവന്റെ ആഭരണങ്ങളും വിലപ്പെട്ട രേഖകളുമടങ്ങിയ ബേഗും കവർന്നു
വീടുകുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ച 11 പവന്റെ ആഭരണങ്ങളും വിലപ്പെട്ട രേഖകളുമടങ്ങിയ ബേഗും കവർന്നു
വളപട്ടണം: വീടുകുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ച 11 പവന്റെ ആഭരണങ്ങളും വിലപ്പെട്ട രേഖകളുമടങ്ങിയ ബേഗും കവർന്നു കീച്ചേരിയിലെ പരേതനായ നിയാസിന്റെ വീട്ടിലാണ് മോഷണം. ഇക്കഴിഞ്ഞ 20 ന് പുലർച്ചെയാണ് സംഭവം. ഭർത്താവിന്റെ മരണാനന്തരചടങ്ങിൽ കഴിയുകയായിരുന്ന ആദികടലായിയിലെ പി പി. ജസീല കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് കമ്പിപ്പാര ഉപയോഗിച്ച് വീട്ടിൽ കവർച്ച നടത്തുന്ന ദൃശ്യം ലഭിച്ചതിനെ തുടർന്ന് പരാതിയുമായി ജസീല വളപട്ടണം പോലീസിനെ സമീപിക്കുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
Click To Comment