Home KANNUR സഹതാപതരംഗങ്ങൾക്ക് അധികം ആയുസ്സുണ്ടാകാറില്ല -ഇ.പി.ജയരാജൻ
KANNUR - September 13, 2023

സഹതാപതരംഗങ്ങൾക്ക് അധികം ആയുസ്സുണ്ടാകാറില്ല -ഇ.പി.ജയരാജൻ

കണ്ണൂർ : ഒരു സഹതാപതംരംഗവും അധികകാലം നിലനിന്നിട്ടില്ലെന്നും പുതുപ്പള്ളിയിലെ യു.ഡി.എഫ്. വിജയം ഉമ്മൻ ചാണ്ടിയുടെ മരണത്തെത്തുടർന്നുണ്ടായ സപതാപം കൊണ്ടാണെന്നും എൽ.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.

തൊഴിലില്ലായ്മയും വിലക്കയറ്റവും സൃഷ്ടിക്കുന്നതും കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതുമായ കേന്ദ്രസർക്കാർ നയത്തിനെതിരേ സംസ്ഥാനവ്യാപകമായി നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് നടക്കുന്നത് കോർപ്പറേറ്റുകളുടെയും വർഗീയശക്തികളുടെയും സംയുക്ത ഭരണമാണ് -അദ്ദേഹം പറഞ്ഞു. ജെയിംസ് മാത്യു അധ്യക്ഷനായിരുന്നു. കെ.പി.സുധാകരൻ പ്രസംഗിച്ചു. കെ.പി.സഹദേവൻ, എൻ.ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും