Home KANNUR വിദ്യാർഥി മുന്നേറ്റമായി എസ്‌എഫ്‌ഐ അവകാശപത്രിക മാർച്ച്‌
KANNUR - September 13, 2023

വിദ്യാർഥി മുന്നേറ്റമായി എസ്‌എഫ്‌ഐ അവകാശപത്രിക മാർച്ച്‌

കണ്ണൂർ; വിദ്യാർഥികളുടെ വിവിധങ്ങളായ 54 ഇന അവകാശങ്ങളുന്നയിച്ച്‌ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിൽ വിദ്യാർഥി മാർച്ച്‌. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വിദ്യാർഥികൾ സെക്രട്ടറിയറ്റിലേക്ക്‌ മാർച്ച്‌ നടത്തി. സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം എ നന്ദൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് കെ ആദർശ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ ആർ അനന്ദു, എസ്‌ ആർ ആദിത്യൻ, എസ് കെ ശിൽപ്പ, എ എൽ നിരഞ്ജൻ എന്നിവർ സംസാരിച്ചു. കേരള സർവകലാശാല ആസ്ഥാനത്തിന്‌ സമീപത്തുനിന്ന്‌ ആരംഭിച്ച മാർച്ചിൽ പതിനായിരത്തിലേറെപ്പേർ അണിനിരന്നു.
കണ്ണൂർ കലക്ടറേറ്റിലേക്ക് നടത്തിയ വിദ്യാർഥി മാർച്ച്‌ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ സി വി വിഷ്ണു പ്രസാദ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശരത് രവീന്ദ്രൻ, അഞ്ജലി സന്തോഷ്‌, ടി പി അഖില എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ് സ്വാഗതവും കെ നിവേദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും