മഴയിൽ തകർന്ന റോഡരികുകൾ നാട്ടുകാർ നന്നാക്കി
മയ്യിൽ : കുറ്റ്യാട്ടൂർ എട്ടേയാർ മുതൽ കമ്പനിപ്പീടികവരെ ശക്തമായ മഴയിൽ കല്ലും മണ്ണും ഒലിച്ചുപോയതിനെ തുടർന്ന് തകർന്ന റോഡിന്റെ അരികുകൾ നാട്ടുകാർ ഗതാഗതയോഗ്യമാക്കി.
പഴശ്ശി പഞ്ചായത്തംഗം യൂസഫ് പാലക്കലിന്റെ നേതൃത്വത്തിലാണ് കല്ലും മണ്ണുമിട്ട് കുഴികൾ നിറച്ചത്. മഴവെള്ളം ഓടയിലൂടെ ഒഴുകാത്തതാണ് റോഡിന് ഭീഷണിയാകുന്നത്.
പൊതുപ്രവർത്തകരായ സി.സി.അശോകൻ, കേണൽ റിട്ട. കേണൽ കേശവൻ നമ്പൂതിരി, ഋഷികേശ് നമ്പൂതിരി, എം.എം. ഗിരീഷ്, ശ്രീധരൻ ഇരുവാപ്പുഴ നമ്പ്രം, പി.എം.സുരേഷ്, കുഞ്ഞിരാമൻ നമ്പ്യാർ എന്നിവർ നേതൃത്വം നൽകി.
Click To Comment