Home KANNUR ഈ പാലം കടക്കാൻ ചെളിപ്പുഴ കടക്കണം
KANNUR - September 12, 2023

ഈ പാലം കടക്കാൻ ചെളിപ്പുഴ കടക്കണം


ഇരിട്ടി: കാല്നടയാത്രക്കാർക്ക് ഇരിട്ടി പുതിയപാലം കടക്കാൻ ചെളിപ്പുഴ കടക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. മഴപെയ്യുമ്പോൾ മുട്ടോളം ചെളിവെള്ളം നിറഞ്ഞ് നടപ്പാത കടക്കാൻ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ. മഴ നിന്നാലും ദിവസങ്ങളോളം കെട്ടി നിൽക്കുന്ന ചെളിയും വെള്ളവും കടന്നു പോവുക എന്നത് ഒരു സാഹസമായി മാറിയിരിക്കയാണ്. ഇരു ഭാഗത്തും നടപ്പാത ഉണ്ടെങ്കിലും ഇരിട്ടിയിൽ നിന്നും അക്കരയിലേക്കു പോകുന്ന ഇടതുവശത്തെ നടപ്പാതയാണ് ഏറെ ദുഷ്ക്കരം. നടപ്പാതയിൽ ടൈലുകൾ പതിച്ചിട്ടുണ്ടെങ്കിലും നിർമ്മാണത്തിലെ അപാകതമൂലമാണ് മദ്ധ്യഭാഗത്ത് ഏതാണ്ട് അഞ്ച് മീറ്ററോളം നീളത്തിൽ വെള്ളവും ചെളിയും നിറയാൻ ഇടയാക്കുന്നത്. അതികൃതർ ഇടപെട്ട് ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് തുവഴി നിത്യവും കടന്നു പോകുന്ന കാൽനടയാത്രക്കാർ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും