Home KANNUR ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുതിയ തലമുറ മുന്നോട്ട് വരണം: ഡോ: സുബൈർ ഹുദവി ചേകന്നൂർ
KANNUR - September 10, 2023

ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുതിയ തലമുറ മുന്നോട്ട് വരണം: ഡോ: സുബൈർ ഹുദവി ചേകന്നൂർ

കണ്ണാടിപ്പറമ്പ്: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന മേഖലകളിൽ വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പുതിയ തലമുറയിലെ വിദ്യാർത്ഥികൾ മുന്നോട്ടുവരണമെന്ന് ബീഹാറിലെ കിഷൻ ഗഞ്ച് ഖുർത്തുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാഡമിക് എക്സലൻസ് ഡയറക്ടർ ഡോക്ടർ സുബൈർ ഹുദവി പറഞ്ഞു. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൽ ഏർപ്പെടുത്തിയ സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോളേജ് വൈ. പ്രിൻസിപ്പാൾ അനസ് ഹുദവി സംഗമം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സുബൈർ ഹുദവിയെയും ഹസനവിയും മസ്ഊദ് ഹുദവിയെയും മൊമെന്റോ നൽകി ആദരിച്ചു. അബ്ദുൽ അസീസ് ബാഖവി, ടി.പി ആലിക്കുട്ടി ഹാജി, റഷീദ് ബാഖവി, എ.ടി മുസ്തഫ ഹാജി ,മായിൻ മാസ്റ്റർ, ഷെരീഫ് മാസ്റ്റർ, എം.വി ഹുസൈൻ, സത്താർ ഹാജി, പി.പി ഖാലിദ് ഹാജി, സുബൈർ ഹാജി, സുൽഫീക്കർ, സി.എൻ അബ്ദുറഹ്മാൻ, സി.ആലി കുഞ്ഞി, അബ്ദുറഹ്മാൻ ഹാജി, ഇ.വി മുഹമ്മദ്, സി.പി ബഷീർ, കെ.പി മുഹമ്മദലി, കെ.എം.പി മൂസാൻ ഹാജി, കെ.സി അബ്ദുല്ല, കാഞ്ഞിരോട് മുസ്തഫ ഹാജി, പി.കെ അബ്ദുറസാഖ് പങ്കെടുത്തു.
കെ എൻ മുസ്തഫ സ്വാഗതവും കെ പി അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും