Home KANNUR ലഹരി കടത്ത്: മാരകഹരിമരുന്നുമായി യുവാവ് പിടിയിൽ
KANNUR - September 10, 2023

ലഹരി കടത്ത്: മാരകഹരിമരുന്നുമായി യുവാവ് പിടിയിൽ

കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന മാരക മരുന്നുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കണ്ണൂർ തെക്കീബസാർ സ്വദേശി കെ.ജയേഷിനെ (35)യാണ്
എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്തത്.
കണ്ണൂർ തെക്കീ ബസാർ അശോക ഹോസ്പിറ്റലിനു സമീപം വെച്ച് വാഹന പരിശോധനക്കിടെയാണ്
കെ.എൽ.13.ജി. 9170 മാരുതി 800 കാറിൽ കടത്തി കൊണ്ട് വന്ന 20.75 ഗ്രാം മാരക ലഹരി മരുന്നായ മെത്താംഫിറ്റാമിനമുമായി യുവാവിനെ അറസ്റ്റ് ചെയ്തത്. കാറിൽ നിന്നുംമെത്താംഫിറ്റാമിൻ തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക്ക് സ്കെയിലും കണ്ടെടുത്തു.
കണ്ണൂർ ടൗൺ ഭാഗത്തു ലഹരിമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായത്.
മയക്കു മരുന്ന് കടത്തി കൊണ്ട് വന്ന വാഹനവും തൊണ്ടിമുതലുകളും കസ്റ്റഡിയിലെടുത്തു. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.റെയ്ഡിൽ
സിവിൽ എക്സൈസ് ഓഫീസർമാരായ റിഷാദ് സി എച്ച്, സജിത്ത് എം, രജിത്ത് കുമാർ എൻ, ഗണേഷ് ബാബു, അനീഷ് ടി, നിഖിൽ പി, സീനിയർ എക്സ്സൈസ് ഡ്രൈവർ അജിത്ത് സി എന്നിവരും ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും