ജില്ലാ പഞ്ചായത്തിന്റെ അവഗണനയും അടിച്ചേൽപ്പിക്കലും അവസാനിപ്പിക്കണം :കേരള ലോക്കൽ ബോഡി മെംബേഴ്സ് ലീഗ്
കണ്ണൂർ : യുഡിഎഫ് കേന്ദ്രങ്ങളോട് ജില്ല പഞ്ചായത്ത് കാണിക്കുന്ന അവഗണനയും ഗ്രാമ പഞ്ചായത്തുകളോട് അഭിപ്രായം തേടാതെ പദ്ധതികൾ ജില്ലാ പഞ്ചായത്ത് അടിച്ചേല്പിക്കുകയാണ് ചെയുന്നതെന്ന് കേരള ലോക്കൽ ബോഡി മെമ്പേഴ്സ് ലീഗ് ജില്ല നേതൃ സംഗമം കുറ്റപ്പെടുത്തി….
ആവശ്യമില്ലാത വിവിധ പദ്ധതികളുടെ പേരുകളിലും വിവിധ സർവേകളുടെ പേരുകളിലും സർക്കാറും ഡിപിസിയും ഗ്രാമ പഞ്ചായത്തുകളെ ബുദ്ധി മുട്ടിക്കുകയാണ് .. ഇതിനെതിരെ സംഗമം പ്രതിഷേധിച്ചു.. കണ്ണൂർ ബാഫഖി സൗധത്തി ചേർന്ന സംഗമത്തിൽ കേരള ലോക്കൽ ബോഡി മെംബേഴ്സ് ലീഗ് ജില്ല പ്രസിഡന്റ് ഗഫൂർ മാട്ടൂൽ അധ്യക്ഷത വഹിച്ചു.. മുസ്‌ലിം ലീഗ് ജില്ല പ്രസിഡന്റ് അഡ്വ:അബ്ദുൾ കരീം ചേലേരി ഉത്ഘാടനം ചെയ്തു.. ജനറൽ സിക്രട്ടറി കെ. പി. അബ്ദുൾ റസാഖ് സ്വാഗതവും. കെ. ഇസ്മായിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.. ജില്ല ഭാരവാഹികളായ സൈഫുദ്ദീൻ നാറാത്ത്, കെ. സി. കാദർ, എൻ. സി ജസ്‌ന ടീച്ചർ,കെ. താഹിറ, സമീർ പുന്നാട്, ലുബ്ന. സി, അബ്ദുൾ ജലീൽ, ടി. പി ഫാത്തിമ, റാഷിദ ടീച്ചർ എന്നിവർ സംസാരിച്ചു..