Home KANNUR മന്ത്രിയുടെ ഉദ്ഘാടനത്തിനു മണിക്കൂറുകൾ മുമ്പ് തട്ടിക്കൂട്ട് ടാറിങ് നടത്തിയതിനെതിരെ യൂത്ത് ലീഗ്
മന്ത്രിയുടെ ഉദ്ഘാടനത്തിനു മണിക്കൂറുകൾ മുമ്പ് തട്ടിക്കൂട്ട് ടാറിങ് നടത്തിയതിനെതിരെ യൂത്ത് ലീഗ്
പുല്ലൂപ്പി: പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ ഉദ്ഘാടനത്തിനായി സംസ്ഥാന പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി എത്തുന്നതിന് മണിക്കൂറുകൾ മുമ്പ് റോഡിൽ തട്ടിക്കൂട്ട് ടാറിങ് നടത്തിയതിനെ വിമർശിച്ച് മുസ്‌ലിം യൂത്ത് ലീഗ് പുല്ലൂപ്പി ശാഖ. എല്ലാം ശരിയാക്കാനെന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ ഭാവിയിൽ ഈ നാടിനെ അറബിക്കടലാക്കി മാറ്റുമെന്നതിൽ തെല്ലും സംശയമില്ലെന്നും, പ്രസ്തുത പ്രവർത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
Click To Comment