വെൽഫെയർ പാർട്ടി പദയാത്ര
ചേലേരി : കൊളച്ചേരി പഞ്ചായത്തിലെ വികസന മുരടിപ്പിനും ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കുമെതിരെ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിക്കും… പദയാത്ര നാളെ രാവിലെ 9 മണിക്ക് കാരയാപ്പ് സ്കൂളിന് സമീപം വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി മുഹമ്മദ് ഇമ്ത്തിയാസ് ഉദ്ഘാടനം ചെയ്യും.. ഉച്ചക്ക് 1.30 ന് ചേലേരിമുക്ക് ടൗണിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തും… വെൽഫെയർ പാർട്ടി മണ്ഡലം, ജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
Click To Comment