Home KANNUR ചടയൻ ചരമദിനം ആചരിച്ചു.
KANNUR - September 9, 2023

ചടയൻ ചരമദിനം ആചരിച്ചു.


ചട്ടുകപ്പാറ- CPI(M) സംസ്ഥാന സെക്രട്ടറിയായിരുന്ന സ: ചടയൻ ഗോവിന്ദൻ്റെ ഇരുപത്തിയഞ്ചാം ചരമവാർഷിക ദിനം CPI(M) വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം സ: കെ.നാണു പതാക ഉയർത്തി. ജില്ലാ കമ്മറ്റി അംഗം സ: കെ.ചന്ദ്രൻ സംസാരിച്ചു. മയ്യിൽ ഏറിയ കമ്മറ്റി അംഗം സ: എം.വി.സുശീല അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സ: കെ.പ്രീയേഷ് കുമാർ സ്വാഗതം പറഞ്ഞു. വേശാല ലോക്കലിലെ 15 ബ്രാഞ്ചിലും കൊടി തോരണങ്ങൾ അലങ്കരിച്ച് കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: ചടയൻ ചരമദിനം ആചരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും