പോലീസ് മേധാവിക്ക് പരാതി നല്‍കാന്‍ ഇനി ക്യൂആര്‍ കോഡും.
തളിപ്പറമ്പ്: പോലീസ് മേധാവിക്ക് പരാതി നല്‍കാന്‍ ഇനി ക്യൂആര്‍ കോഡും. കേരളത്തില്‍ ആദ്യമായി ക്യുആര്‍ കോഡ് വഴി ജില്ലാ പോലീസ് മേധാവിക്ക് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാനുള്ള പദ്ധതി കണ്ണൂര്‍ റൂറലിലാണ് നടപ്പിലാക്കുന്നത്. ഇതിന്‍റെ ജില്ലാ തല ഉദ്ഘാടനം റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ നിര്‍വഹിച്ചു.
പോലീസ് സ്റ്റേഷനുകളില്‍ നല്കിയ പരാതികളില്‍ അന്വേഷണം തൃപ്തികരമല്ലെങ്കിലോ, പോലീസ് ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ പരാതികള്‍ ഉണ്ടെങ്കിലോ സ്‌റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യൂ ആര് കോഡ് മൊബൈല്‍ ഫോണില്‍ സ്കാന്‍ ചെയ്ത് പരാതിക്കാര്‍ക്ക് നേരിട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കാം.
ഇത് പോലീസ് ആസ്ഥാനത്തെ ഐടി വിഭാഗം വഴി ജില്ലാ പോലീസ് മേധാവിക്ക് ലഭിക്കും. റൂറല്‍ പോലീസ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലും ഈ സമ്പ്രദായം ഏര്‍പ്പെടുത്തുന്നുണ്ട്.