വൻ കഞ്ചാവ് വേട്ട; സുഹൃത്തുക്കളായ യുവാവും യുവതിയും അറസ്റ്റിൽ
കൂത്തുപറമ്പ് : സ്കൂട്ടറിൽ കടത്തുകയായിരുന്ന എട്ട് കിലോഗ്രാമോളം കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. പഴയനിരത്തിൽ കൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി വയലിൽ ഹൗസിൽ കാസിം (35), തലശ്ശേരി ടെലി ആശുപത്രിക്ക് സമീപം തൈക്കണ്ടിയിൽ വാഹിദ (20) എന്നിവർ അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു. ഇതനാർക്കോട്ടിക്‌സെൽ എ.സി.പി. ജയൻ ഡൊമിനിക്, എസ്.ഐ. മഹിജൻ, കൂത്തുപറമ്പ് എ.സി.പി. വിനോദ് കുമാർ, സി.ഐ. ശ്രീഹരി, എസ്.ഐ. അഖിൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികള വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തുരസംസ്ഥാനത്തുനിന്ന് കൂത്തുപറമ്പ് മേഖലയിൽ വിതരണം ചെയ്യാനാണ് കൊണ്ടുവന്നത്.
കാസിമും വാഹിദയും സുഹൃത്തുക്കളാണെന്നും വിശദമായ പരിശോധന നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. കാസിം മുൻപും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്.നാർക്കോട്ടിക്‌സെൽ എ.സി.പി. ജയൻ ഡൊമിനിക്, എസ്.ഐ. മഹിജൻ, കൂത്തുപറമ്പ് എ.സി.പി. വിനോദ് കുമാർ, സി.ഐ. ശ്രീഹരി, എസ്.ഐ. അഖിൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികള വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു