മാടായി-ചൈനാക്ലെ റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കമായി
മാടായി-ചൈനാക്ലേ റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കമായി. പ്രവൃത്തി ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു. സംസ്ഥാന ബജറ്റിൽ റോഡ് നവീകരണ പ്രവൃത്തിക്ക് 89 ലക്ഷം രൂപയാണ് അനുവദിച്ചത്. 920 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന റോഡിന് 3.80 മീറ്റർ വീതിയും, 200 മീറ്റർ നീളത്തിൽ ഡ്രയിനേജും നിർമ്മിക്കും.
സംസ്ഥാന സർക്കാർ അനുവദിച്ച 3.50 കോടി രൂപ ചെലവിൽ നാല് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിയാണ് മണ്ഡലത്തിൽ നടക്കുന്നത്. കണ്ണപുരം-മാട്ടൂൽ പഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്ന കണ്ണപുരം-എടക്കേപ്പുറം-പാറയിൽ മുക്ക്-ജനകീയ വായനശാല-അയ്യോത്ത് മടക്കര റോഡ്, ചെറുതാഴം പഞ്ചായത്തിലെ ഏഴിലോട് കോളനി സ്റ്റോപ്പ്-പുറച്ചേരി-കോട്ടക്കുന്ന്-നരീക്കാം വള്ളി റോഡ്, കുഞ്ഞിമംഗലം പഞ്ചായത്തിലെ കണ്ടംകുളങ്ങര-മൂശാരിക്കൊവ്വൽ-ഏഴിമല റെയിൽവേസ്റ്റേഷൻ റോഡ് എന്നിവയുടെ നവീകരണ പ്രവൃത്തികളും ഉടൻ ആരംഭിക്കും.
മാടായി ഇട്ടമ്മൽ പുതിയ ഭഗവതി ക്ഷേത്ര പരിസരത്ത് നടന്ന പ്രവൃത്തി ഉദ്ഘാടനത്തിൽ മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം അസി. എക്‌സി. എഞ്ചിനീയർ പി രാം കിഷോർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ പത്മിനി, പഞ്ചായത്തംഗങ്ങളായ പി ജനാർദ്ദനൻ , ടി രാജൻ ടി പുഷ്പ, പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം അസി.എഞ്ചിനീയർ കെ ശ്രീരാഗ്, എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.