പുല്ലൂപ്പി പാലത്തിനടുത്തുള്ള നടുറോഡിലെ തണല്‍മരം ഉണങ്ങി; യാത്രക്കാര്‍ക്ക് ഭീഷണി
കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി പാലത്തിനടുത്തുള്ള നടുറോഡിലെ തണല്‍മരം ഉണങ്ങിയത് യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. കണ്ണാടിപ്പറമ്പ്-പുല്ലൂപ്പിക്കടവ് റോഡിലെ പാലത്തിനു സമീപത്തായാണ് ദ്രവിച്ച് വീഴാറായി നില്‍ക്കുന്ന മരമുള്ളത്. മരം മുറിച്ചു മാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രകൃതിരമണീയമായ ഇവിടെ നേരത്തേ ഉണ്ടായിരുന്ന തണല്‍ മരം സംരക്ഷിച്ചാണ് റോഡ് നിര്‍മ്മിച്ചത്. ഇതിനെ പലരും പ്രശംസിക്കുകയും ചെയ്തിരുന്നു. യാത്രക്കാരുടെ സെല്‍ഫി സ്‌പോട്ടായി മാറുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇലകളെല്ലാം പൊഴിഞ്ഞ് ദ്രവിച്ച് അപകട ഭീഷണി ഉയര്‍ത്തുകയാണ്. റോഡരികിലെ മരങ്ങള്‍ പോലും മുറിച്ചുമാറ്റുമ്പോള്‍ ഏതുനിമിഷവും പൊട്ടിവീഴാമെന്ന അവസ്ഥയിലാണ് പ്രസ്തുത മരം നിലനില്‍ക്കുന്നത്.കൊവിഡ് ലോക്ക്ഡൗൺ ആയതിനാലാണ് ഇവിടെ ആൾക്കാർ ഇല്ലാത്തത്. സാധാരണ നിരവധി പേരാണ് ഇതിലൂടെ യാത്ര ചെയ്യുന്നതും കൂട്ടംകൂടുന്നതും. അത് പൊലെ
മയ്യില്‍, കൊളച്ചേരി, കണ്ണാടിപ്പറമ്പ് ഭാഗത്തുനിന്നുള്ള നിരവധി വാഹനങ്ങളാണ് ഇതുവഴി കണ്ണൂരേക്കും തിരിച്ചും പോവുന്നത്. കനത്ത മഴയില്‍ മരം ഒരുഭാഗത്തേക്ക് ചായാനും തുടങ്ങിയിട്ടുണ്ട്. കക്കാട്, കണ്ണൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാരുടെ സ്ഥിരമായതും എളുപ്പമായതുമായ വഴിയാണിത്. മരം പൊട്ടിയോ കടപുഴകിയോ ഏതെങ്കിലും വാഹനത്തിനുമുകളില്‍ വീണാല്‍ വന്‍ ദുരന്തമായിരിക്കും ഫലം. എത്രയും പെട്ടെന്ന് മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്. നാറാത്ത് പഞ്ചായത്ത് പരിധിയിലുള്ള മരം മുറിച്ചുമാറ്റാനായി പരാതി നല്‍കിയിരുന്നെങ്കിലും നടപടികളുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
അത് പോലെ ഒരു മരം മുറിക്കുമ്പോള്‍ നൂറു മരമെങ്കിലും നടണമെന്നാണ് പറയാറുള്ളതെങ്കിലും കുറഞ്ഞത് ഓരോത്തരും ഒരു മരമെങ്കിലും പുല്ലൂപ്പി പാലത്തിന്റെ അടുത്തായി നടുകയാണെങ്കില്‍ വരുംകാലങ്ങളിലും തണലും സൗന്ദര്യവും ആസ്വദിക്കാനാവുമെന്നാണ് നാട്ടുകാരുടെയും അഭിപ്രായം.


