Home KANNUR കണ്ണൂർകോർപ്പറേഷൻ കണ്ണൂർ ദസറ ആഘോഷം ഒക്ടോബർ 15 മുതൽ 23 വരെ. സംഘാടകസമിതി രൂപീകരിച്ചു
KANNUR - September 8, 2023

കണ്ണൂർകോർപ്പറേഷൻ കണ്ണൂർ ദസറ ആഘോഷം ഒക്ടോബർ 15 മുതൽ 23 വരെ. സംഘാടകസമിതി രൂപീകരിച്ചു

കണ്ണൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറ ആഘോഷം ഒക്ടോബർ 15 മുതൽ 23 വരെ വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ വച്ച് നടക്കും.

ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

സംഘാടക സമിതി ഭാരവാഹികൾ

രക്ഷാധികാരികൾ

കെ സുധാകരൻ എംപി,
വി ശിവദാസൻ എംപി,
പി സന്തോഷ് കുമാർ എംപി,
കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ,
കെ വി സുമേഷ് എംഎൽഎ,
പി പി ദിവ്യ (ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ),
എസ് ചന്ദ്രശേഖർ ഐഎഎസ്,
അജിത് കുമാർ IPS, അഡ്വ. മാർട്ടിൻ ജോർജ്,
അബ്ദുൽ കരീം ചേലേരി, എം വി ജയരാജൻ, സി പി സന്തോഷ്, എൻ ഹരിദാസ്.

സ്വാഗതസംഘം ചെയർമാനായി മേയർ അഡ്വ. ടി ഒ മോഹനനെയും ജനറൽ കൺവീനറായി ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചറെയും തിരഞ്ഞെടുത്തു.

ദസറ കോർഡിനേറ്റർ – കെ സി രാജൻ മാസ്റ്റർ

സംഘാടക സമിതിയുടെ കീഴിൽ 12 സബ് കമ്മിറ്റികളും 100 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

സ്വാഗതസംഘ രൂപീകരണ യോഗത്തിൽ
മേയർ അഡ്വ. ടി ഒ മോഹനൻ അധ്യക്ഷത വഹിച്ചു.
രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ,
ഡെപ്യൂട്ടി മേയർ
കെ ഷബീന ടീച്ചർ,
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
പി ഷമീമ ടീച്ചർ,
എം പി രാജേഷ്, അഡ്വ.പി ഇന്ദിര, , ഷാഹിന മൊയ്തീൻ,സുരേഷ് ബാബു എളയാവൂർ
കൗൺസിലർമാരായ മുസ്ലീഹ് മഠത്തിൽ,
കെ പ്രദീപൻ,
പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സിജി ഉലഹന്നാൻ,
ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ ജെ കെ,
ജില്ലാ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ആർ അനിൽകുമാർ,
ഡോ.സി.വി.രവീന്ദ്രനാഥ്,
അഡ്വക്കേറ്റ് ഇ പി ഹംസക്കുട്ടി,
വെള്ളോറ രാജൻ,
കെ സി രാജൻ മാസ്റ്റർ, ഇ വി ജി നമ്പ്യാർ, ആർട്ടിസ്റ്റ് ശശികല, ഡെപ്യൂട്ടി തഹസിൽദാർ എ ശൈലേന്ദ്രൻ, ഫാദർ സണ്ണി
തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും