Home KANNUR പിണറായിയിൽ മില്ലിൽ തീപിടുത്തം മൂന്ന് ലക്ഷത്തിൻ്റെ നാശനഷ്ടം
KANNUR - September 8, 2023

പിണറായിയിൽ മില്ലിൽ തീപിടുത്തം മൂന്ന് ലക്ഷത്തിൻ്റെ നാശനഷ്ടം

പിണറായി :ഫ്ലവർ ആൻറ് ഓയിൽ മില്ലിൽ തീപിടുത്തം ലക്ഷങ്ങളുടെ നാശനഷ്ടം.പിണറായി
ഓലയമ്പലത്ത് പ്രവർത്തിക്കുന്ന ധർമ്മടം അണ്ടല്ലൂർ സ്വദേശി അശ്വതിയിൽ എം. രാജേഷിൻ്റെ ഉടമസ്ഥതയിലുള്ള പോപ്പുലർ ഫ്ലവർ ആൻ്റ് ഓയിൽ മില്ലിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് രാവിലെ 8.30 മണിയോടെയാണ് സംഭവം.
സ്ഥാപനത്തിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടതിനെ തുടർന്ന് അതുവഴി വന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്.തുടർന്ന് പരിസരവാസികളാണ് ഫയർഫോഴ്സിെനെയും പോലീസിനെയും വിവരമറിയിച്ചത്.
നാട്ടുകാരും തലശ്ശേരിയിൽ നിന്നെത്തിയ അഗ്നിശമന  സേനയും എത്തി തീയണച്ചു.
മില്ലിലെ പുതിയ ഡ്രയർ മെഷീൻ, ധാന്യപ്പൊടികൾ,  കൊപ്ര , ഫർണിച്ചറുകൾ, ഫാൻ, ഉൾപ്പെടെ കത്തി നശിച്ചു. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും