കയരളം നോർത്ത് എ എൽ പി സ്കൂളിൽ സ്കൂൾ തല മേളകൾക്ക് 12ന് തുടക്കമാകുന്നു
മയ്യിൽ:
കയരളം നോർത്ത് എ എൽ പി സ്കൂളിൽ സ്കൂൾ തല മേളകൾക്ക് 12ന് തുടക്കമാകുന്നു. സബ് ജില്ലാതല മേളകൾക്ക് മുന്നോടിയായാണ് സ്കൂൾ തല മേളകൾ സംഘടിപ്പിക്കുന്നത്. കായികമേള സപ്തംബർ 12നും കലോത്സവം 15നും ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ 18നും നടക്കും. കായിക മേള കയരളം മൊട്ട ഗ്രൗണ്ടിലും മറ്റ് മേളകൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. മേളകൾ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാ-കായിക താരങ്ങൾ ഉദ്ഘാടനം ചെയ്യും.
Click To Comment