കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് സൂര്യകാന്തി പൂവിൻ്റെ വിളവെടുപ്പ് നടത്തി.
ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ കൃഷി ചെയ്ത സൂര്യകാന്തി പൂവിൻ്റെ വിളവെടുപ്പ് ഉൽഘാടനം സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ) തളിപ്പറമ്പ് പി.പി.സുനിലൻ നിർവ്വഹിച്ചു. ബേങ്ക് പ്രസിഡൻ്റ് പി.വി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ കൃഷി ഓഫീസർ സുരേഷ് ബാബു, കൃഷി അസിസ്റ്റൻറ് ഓഫീസർ എം.പി.വിനയൻ, ബേങ്ക് വൈസ് പ്രസിഡൻ്റ് എ.കൃഷ്ണൻ, ബേങ്ക് അസിസ്റ്റൻറ് സെക്രട്ടറി എം.വി.സുശീല ,കൃഷി ചെയ്യുന്നതിന് നേതൃത്വം കൊടുത്ത ബേങ്ക് മാനേജർ എൻ.വാസുദേവൻ, കെ.പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ചീഫ് അക്കൗണ്ടൻ്റ് കെ.നാരായണൻ നന്ദി രേഖപ്പെടുത്തി.
Click To Comment