വാനിൽ കടത്തിയ25 ചാക്ക് മണൽ പിടിച്ചു
കണ്ണൂർ സിറ്റി : വാനിൽ അനധികൃതമായി കടത്തിയ 25 ചാക്ക് മണൽ പിടികൂടി. ആദികടലായിലെ മുഹമ്മദാജിയുടെ പേരിൽ സിറ്റി പോലീസ് കേസെടുത്തു. സിറ്റി എസ്.ഐ. കെ. അനൂപ് കുമാറിന്റെ നേതൃത്വത്തിൽ രാത്രി പട്രോളിങ്ങിനിടെ ആദികടലായി ഭാഗത്തേക്ക് ഓടിച്ചുവരികയായിരുന്ന വാൻ നിർത്തി പരിശോധിച്ചപ്പോഴാണ് ഡ്രൈവറുടെ പിൻഭാഗത്തെ സീറ്റ് ഇളക്കി മാറ്റി ചാക്കിൽ നിറച്ച മണൽ പിടികൂടിയത്.
മണൽ കടത്തിയ വാഹനവും പോലീസ് കസ്റ്റഡിലെടുത്തു.
Click To Comment