Home KANNUR ക്വാറി-ക്രഷർ ഉടമകളുടെ അനിശ്ചിതകാല സമരം 25 മുതൽ
KANNUR - September 7, 2023

ക്വാറി-ക്രഷർ ഉടമകളുടെ അനിശ്ചിതകാല സമരം 25 മുതൽ

കണ്ണൂർ : ക്വാറി-ക്രഷർ അസോസിയേഷെന്റ നേതൃത്വത്തിൽ ഉടമകൾ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. 25 മുതലാണ് അനിശ്ചിതകാല സമരം. സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്ന ആരോപിച്ച്‌ ബുധനാഴ്ച സംസ്ഥാനമൊട്ടാകെ ക്വാറികൾ അടച്ചിട്ട് സൂചനാപണിമുടക്ക് നടത്തിയതിന് പിന്നാലെ തൃശ്ശൂരിൽ ചേർന്ന സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചത്.

13-ന് സ്റ്റേറ്റ് എൻവയൺമെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി ഓഫീസിലേക്ക്‌ മാർച്ച്‌ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഖനന കുടിശ്ശിക അദാലത്തുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 28-ന് വ്യവസായവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തതയില്ലെന്നും ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും ഇത്‌ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ക്വാറി-ക്രഷർ ഉടമകൾ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും