Home NARTH LOCAL-NEWS KOLACHERI പി.ടി.എച്ച് നടത്തുന്നത് സമാനതകളില്ലാത്ത സേവനം – പി.എം.എ. സലാം.
KOLACHERI - September 6, 2023

പി.ടി.എച്ച് നടത്തുന്നത് സമാനതകളില്ലാത്ത സേവനം – പി.എം.എ. സലാം.

കൊളച്ചേരി: മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന 24 ഓളം പൂക്കോയ തങ്ങൾ ഹോസ്പിസ് (പി.ടി.എച്ച്) പെയിൻ ആന്റ് പാലിയേറ്റീവ് ഹോം കെയർ സെന്ററുകൾ ചെയ്യുന്നത് സമാനതകളില്ലാത്ത സേവനങ്ങളാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം സാഹിബ് അഭിപ്രായപ്പെട്ടു. കൊളച്ചേരി മേഖലാ പി.ടി.എച്ച് പെയിൻ ആൻറ് പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന്റെ ഒന്നാം വാർഷിക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്രവർത്തനം നടത്തിയ ഹോം കെയർ നഴ്സിനും വളണ്ടിയർ മാർക്കുമുള്ള ഉപഹാരങ്ങളുടെ വിതരണവും അദ്ദേഹം നിർവ്വഹിച്ചു. കമ്പിൽ സി.എച്ച്.മുഹമ്മദ് കോയ സ്മാരക സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ പി.ടി.എച്ച് കൊളച്ചേരി മേഖലാ പ്രസിഡന്റ് മുസ്തഫ കോടിപ്പോയിൽ അധ്യക്ഷത വഹിച്ചു. രോഗാവസ്ഥയിൽ ഒറ്റപ്പെട്ടു പോയവരുടെ വീടുകളിൽ ചെന്ന് സ്വാന്തന പരിചരണം നടത്തുന്നതിലൂടെ പി.ടി.എച്ച് നൽകുന്നത് ദൈവമാർഗ്ഗത്തിലെ ഏറ്റവും വലിയ അർപ്പണമാണെന്നും ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാ പൊതുപ്രവർത്തകർക്കും ഏറ്റവും വലിയ മാതൃകയാണെന്നും സി. എച്ച് സെന്ററുകൾ, ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രങ്ങൾ, പൂക്കോയ തങ്ങൾ ഹോസ്പിസുകൾ, തുടങ്ങിയ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ മറ്റ് സംഘടനകളിൽ നിന്നും വ്യതിരക്തമായ പ്രവർത്തനങ്ങളാണ് കേരളത്തിൽ മുസ്ലിംലീഗ് നടത്തുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു. പി ടി എച്ച് കേന്ദ്രത്തിന് വേണ്ടിയുള്ള ഡൊണേഷൻ ബോക്സിന്റെ വിതരണോദ്ഘാടനം മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ: അബ്ദുൽ കരീം ചേലേരി, പി ടി. എച്ച് കൊളച്ചേരി മേഖല വൈസ് പ്രസിഡന്റ് പി.വി അബ്ദുസമദിന് നൽകി നിർവ്വഹിച്ചു. പി ടി എച്ച് കേരള ചീഫ് ഫങ്ക്ഷണൽ ഓഫീസർ ഡോ: എം എ അമീറലി മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മുനീർ മേനോത്ത് സ്വാഗതവും സെക്രട്ടറി എം. സി ഹാഷിം മാസ്റ്റർ നന്ദിയും പറഞ്ഞു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ്, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി . ചെയർമാൻ എൽ നിസാർ, മുസ്ലിംലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് ഒ പി ഇബ്രാഹിംകുട്ടി, ട്രഷറർ ടി. വി അസൈനാർ മാസ്റ്റർ, സെകട്ടറി സി. കെ മഹ് മൂദ്, അഴീക്കോട് മണ്ഡലം പ്രസിഡണ്ട് പി വി അബ്ദുല്ല മാസ്റ്റർ, കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, സെകട്ടറി സയ്യിദ് ആറ്റക്കോയ തങ്ങൾ പി.ടി.പി, ഗ്ലോബൽ കെ.എം സി സി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ജമാൽ കമ്പിൽ, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷംസീർ മയ്യിൽ, മുഹമ്മദ് മാട്ടുമ്മൽ, കെ. പി ജാസ്മിൻ, വി. പി മുസ്തഫ, ടി. വി ഷമീമ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും