Home KANNUR ഖാഇദെ മില്ലത്ത് സെന്റർ ഫണ്ട് ശേഖരണം; മണ്ഡലം, പഞ്ചായത്ത് ,മുൻസിപ്പൽ, ശാഖ കമ്മിറ്റികളെ ജില്ലാ മുസ്ലിം കമ്മിറ്റി ആദരിച്ചു
KANNUR - September 6, 2023

ഖാഇദെ മില്ലത്ത് സെന്റർ ഫണ്ട് ശേഖരണം; മണ്ഡലം, പഞ്ചായത്ത് ,മുൻസിപ്പൽ, ശാഖ കമ്മിറ്റികളെ ജില്ലാ മുസ്ലിം കമ്മിറ്റി ആദരിച്ചു

കണ്ണൂർ: ഖാഇദെ മില്ലത്ത് സെന്റർ ഫണ്ട് ശേഖരണത്തിൽ ജില്ലയിൽ മികവ് തെളിയിച്ച മണ്ഡലം, പഞ്ചായത്ത് ,മുൻസിപ്പൽ, ശാഖ കമ്മിറ്റികളെ ജില്ലാ മുസ്ലിം കമ്മിറ്റി ആദരിച്ചു
“മികവിന്റെ മഹോത്സവം ” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ എൻ.ഷംസുദ്ദീൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു.
ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു സംസ്ഥാന വൈസ് പ്രസിഡണ്ട് പികെ അബ്ദുള്ള ഹാജി, ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള ,ട്രഷറർമഹമൂദ് കടവത്തൂർപ്രസംഗിച്ചു.ഭാരവാഹികളായ അഡ്വ.കെ.എ ലത്തീഫ് ,വി.പി.വമ്പൻ ,അഡ്വ. എസ് മുഹമ്മദ് ,കെ പി താഹിർ,ഇബ്രാഹിംമുണ്ടേരി, കെ.വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ.തങ്ങൾ, അൻസാരി തില്ലങ്കേരി,എംപിമുഹമ്മദലി,മഹമൂദ്‌ അള്ളാംകുളം, ടി. പി മുസ്തഫ, എൻ കെ റഫീഖ് മാസ്റ്റർ, ബി കെ അഹമ്മദ് പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും