വീട്ടിൽ നിന്നും സ്വർണ്ണവും പണവും മോഷണം പോയി
വളപട്ടണം: കല്യാണഒരുക്കങ്ങൾ നടക്കുന്ന വീട്ടിൽ നിന്നും അഞ്ച് പവൻ്റെ ആഭരണങ്ങളും 2500 രൂപയും മോഷണം പോയി.അഴീക്കോട് ആറാംകോട്ടത്തെ ശിവഗംഗ നിവാസിലെ സുനിൽകുമാറിൻ്റെ വീട്ടിൽ നിന്നുമാണ് സ്വർണ്ണവും പണവും മോഷണം പോയത്.മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ ഇക്കഴിഞ്ഞ 15നും 29 നുമിടയിൽവീട്ടിൽ സൂക്ഷിച്ച ആഭരണവും പണവുമാണ് മോഷണം പോയത്.പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Click To Comment