മാരക ലഹരി മരുന്നുമായി രണ്ട് പേർ അറസ്റ്റിൽ
ഇരിട്ടി: മാരക ലഹരിമരുന്നായ മെത്താഫിറ്റമിനുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. 593 മില്ലിഗ്രാം മെത്താ ഫിറ്റാമിനുമായി ഇരിട്ടി കൊളാരി സ്വദേശി സുഹാസ് മൻസിലിൽ
ഏ.വി.മുഹമ്മദ് ഷെബിൻ നാജ്(23) ,582 മില്ലിഗ്രാം മെത്താഫിറ്റാമിനുമായി ഉളിയിൽ ചാവശേരി സ്വദേശി സജീറ മൻസിലിൽ പി.കെ.ഷമൽ ശ്യാം (21) എന്നിവരെയാണ്
ഇരിട്ടി റെയിഞ്ച് എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ ടി.കെ. വിനോദനും സംഘവും അറസ്റ്റു ചെയ്തത്.
ഇരിട്ടി ടൗൺ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർ
മാരായ അഭിജിത്ത്, റിനീഷ് ഓർക്കാട്ടേരി, രമീഷ് കെ, നെൽസൺ ടി തോമസ്, ഷൈബി കുര്യൻ, ഹണി സി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശരണ്യ വി എന്നിവരും ഉണ്ടായിരുന്നു
Click To Comment