Home KANNUR മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കിൽ നിന്നും 14 ലക്ഷം തട്ടിയെടുത്തു
KANNUR - September 6, 2023

മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കിൽ നിന്നും 14 ലക്ഷം തട്ടിയെടുത്തു

പഴയങ്ങാടി. ബാങ്കിനെ കബളിപ്പിച്ച്
മുണ്ടുപണ്ടം പണയപ്പെടുത്തി 14 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെതിരെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്തു.ഫെഡറൽ ബാങ്ക് പഴയങ്ങാടി ശാഖ മാനേജർ ഹരിയുടെ പരാതിയിൽ ചന്തപ്പുര സ്വദേശി മുഹമ്മദ് റിഫാസിനെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.2022 ഒക്ടോബർ മാസം 20 മുതൽ ഇക്കഴിഞ്ഞ ഫെബ്രവരി ഒന്ന് വരെയുള്ള കാലയളവിൽ എട്ട് തവണകളായി ബേങ്കിൽ 330.6 ഗ്രാം സ്വർണ്ണ പണ്ടമായി മുണ്ടുപണ്ടം പണയപ്പെടുത്തി കബളിപ്പിച്ചാണ് 13,82,000 രൂപ തട്ടിയെടുത്തത്. പണയ പണ്ടം തിരിച്ചെടുക്കാത്തതിനെ തുടർന്ന് ബാങ്ക് അധികൃതർ നടത്തിയ സൂക്ഷ്മപരിശോധനയിലാണ് മുക്കു പണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.തുടർന്ന് പോലീസിൽ പരാതി നൽകി.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും