Home KANNUR ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകനെ ആദരിച്ചു.
KANNUR - September 6, 2023

ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകനെ ആദരിച്ചു.


മയ്യില്‍: മാതൃകാ അദ്ധ്യാപകരായിരുന്ന പി വി ശ്രീധരന്‍ മാസ്റ്റര്‍(തായംപൊയില്‍), കെ പി പത്മിനി ടീച്ചര്‍(മയ്യില്‍ ) എന്നിവരെ മയ്യില്‍ ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ വീടുകളിലെത്തി ആദരിച്ചു. ചടങ്ങില്‍ ക്ലബ്ബ് അംഗങ്ങളും അധ്യാപകരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഇരുവരും അധ്യാപന അനുഭവങ്ങള്‍ പങ്കുവെക്കുകയും ആദരവ് സമര്‍പ്പിച്ചതിന് ലയണ്‍സ് ക്ലബ്ബിനോട് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

നായാട്ടുപാറ: ലോക അധ്യാപക ദിനത്തില്‍ നായാട്ടുപാറ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിടുകുളം എല്‍.പി സ്‌കൂളിലും പാവന്നൂര്‍ എ.എല്‍.പി സ്‌കൂളിലും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച് പ്രധാനാധ്യാപകനായി വിരമിച്ച പാവന്നൂരിലെ പി. സുബ്രഹ്മണ്യന്‍ മാസ്റ്ററെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ഉപഹാരവും നല്‍കി. ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും