Home NATIONAL നിർത്തിയിട്ട ലോറിയിലേക്ക് അതിവേഗതയിലെത്തിയ വാൻ ഇടിച്ചുകയറി ; ആറു പേർ മരിച്ചു
NATIONAL - September 6, 2023

നിർത്തിയിട്ട ലോറിയിലേക്ക് അതിവേഗതയിലെത്തിയ വാൻ ഇടിച്ചുകയറി ; ആറു പേർ മരിച്ചു

സേലം:നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് അതിവേ​ഗതയിലെത്തിയ മിനിവാൻ ഇടിച്ചുകയറി ഒരു വയസുകാരി ഉൾപ്പെടെ ആറുപേർ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ സേലം- ഈറോഡ് ഹൈവേയിൽ സേലം ജില്ലയിലെ ശങ്കരി മേഖലയിൽ ബുധനാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. ഒമിനി വാൻ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുന്നതിന്റെ സി.സി.ടി.വി ​ദൃശ്യവും പുറത്തുവന്നു. അപകടത്തിൽ വാൻ പൂർണമായും തകർന്നു. എൻ​ഗുരിൽനിന്ന് പെരുതുറൈയിലേക്ക് പോവുകയായിരുന്ന എട്ടു പേരാണ് വാനിലുണ്ടായിരുന്നത്.

ഈറോഡ് ജില്ലയിലെ പെരുതുറൈക്ക് സമീപമുള്ള കുട്ടംപാളയം സ്വദേശികളും ബന്ധുക്കളുമായ സെൽവരാജ് ‌(50), അറമു​ഖം(48), അറമുഖത്തിൻെ ഭാര്യ മഞ്ജുള(45), പളനിസ്വാമി(45), പളനിസ്വാമിയുടെ ഭാര്യ പാപ്പാത്തി (40), സഞ്ജന (1) എന്നിവരാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ വാൻ ഡ്രൈവർ വി​ഗ്നേഷ് ‌(25), മരിച്ച പളനിസ്വാമിയുടെയും പാപ്പാത്തിയുടെയും മകളായ പ്രിയ (21) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രിയയുടെ മകളാണ് മരിച്ച ഒരു വയസുകാരി സഞ്ജന. മരിച്ച അറമുഖത്തിന്റെ മകനാണ് വി​ഗ്നേഷ്.

സംഭവം നടന്നതിനുശേഷം പൊലീസാണ് സി.സി.ടി.വി ദൃശ്യം കണ്ടെടുത്തത്. അപകടം നടന്നശേഷം ഏറെ ശ്രമകരമായാണ് വാനിലുണ്ടായിരുന്നവരെ പുറത്തേക്ക് എടുത്തത്. അതിവേ​ഗതയിലായിരുന്ന മിനി വാൻ ലോറിക്കുള്ളിലേക്ക് പൂർണമായും ഇടിച്ചുകയറിയതിനാൽ തന്നെ അപകടത്തിന്റെ ആഘാതവും കൂടി.

നടപടികൾക്കുശേഷം മൃ​തദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ശങ്കരി ​ഗവ. ആശുപത്രിയിലേക്ക് മാറ്റി. സേലം സ്വദേശിയായ രാജാദുരൈയുമായി രണ്ടുവർഷം മുമ്പാണ് പ്രിയ വിവാഹിതയാകുന്നത്. ഇരുവരും പിരിയാൻ തീരുമാനിച്ചതിനെതുടർന്ന് രാജദുരൈയുടെ വീട്ടുകാരുമായി സംസാരിച്ചശേഷം പ്രിയയെയും മകളെയും സേലത്തുനിന്നും പെരുതുറൈക്ക് കൂട്ടികൊണ്ടുവരുന്നതിനിടെയാണ് അപകടം

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും