Home NARTH LOCAL-NEWS KOLACHERI ശ്രീകൃഷ്ണ ജയന്തി ആഘോഷം ഇന്ന് ;  കൊളച്ചേരി സ്റ്റേഡിയം ഗ്രൗണ്ടിൽ ചലച്ചിത്ര താരം നീലീന ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.
KOLACHERI - September 6, 2023

ശ്രീകൃഷ്ണ ജയന്തി ആഘോഷം ഇന്ന് ;  കൊളച്ചേരി സ്റ്റേഡിയം ഗ്രൗണ്ടിൽ ചലച്ചിത്ര താരം നീലീന ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും.

നാറാത്ത്:  നാറാത്ത് വിവേകാനന്ദ ബാല ഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ശ്രീ കൃഷ്ണ ജയന്തി ആഘോഷം  ഇന്ന്  ബുധനാഴ്ച  വൈകുന്നേരം ‘4’മണിയോടെ   കൊളചേരി സ്റ്റേഡിയം ഗ്രൗണ്ടിൽ നിന്നും പ്രയാണം തുടരുന്ന വർണ്ണ ശബളമായ ശോഭായാത്രയുടെ  ഉദ്ഘാടനം ചലച്ചിത്ര താരം നീലീന ശ്രീനിവാസൻ  നിർവഹിക്കും. സ്വാഗതം സംഘം പ്രസിഡന്റ്‌. ശ്രീ. കെ.വി ബാലചന്ദ്രൻ അധ്യക്ഷത വഹിക്കും.നിശ്ചല ദൃശ്യങ്ങൾ,, ഉണ്ണി കണ്ണന്മാർ,, ഗോപികമാർ,, ഗോപന്മാർ.. പഞ്ചപാണ്ട വന്മാർ.. പഞ്ച വാദ്യങ്ങൾ.. മുത്തു കുടകൾ സ്വാഗതസംഘാങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെ പ്രയാണം തുടരുന്ന ശോഭായാത്ര കമ്പിൽ അങ്ങാടി വഴി നാറാത്ത് പാണ്ടിയം തടസ്ഥാനത് സമാപിക്കും. തുടർന്ന് പായസദാനവും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും