Home KANNUR അണ്ടർ 19 പെൺകുട്ടികളുടെ ഇൻവിറ്റേഷൻ ക്രിക്കറ്റ് മത്സരം തുടങ്ങി
KANNUR - September 6, 2023

അണ്ടർ 19 പെൺകുട്ടികളുടെ ഇൻവിറ്റേഷൻ ക്രിക്കറ്റ് മത്സരം തുടങ്ങി

കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പത്തൊമ്പത് വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ അന്തർ സംസ്ഥാന ഇൻവിറ്റേഷൻ മത്സരങ്ങൾ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ചു.ആദ്യ ദിനം മഴ കാരണം 2 മൽസരങ്ങളും പാതിവഴിയിൽ ഉപേക്ഷിച്ചു.രാവിലെ നടന്ന കേരളവും പോണ്ടിച്ചേരിയും തമ്മിലുള്ള മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 16 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിൽ ബാറ്റ് ചെയ്യുമ്പോൾ മഴ കാരണം കളി നിർത്തി. കേരളത്തിന് വേണ്ടി ക്യാപ്റ്റൻ ദിയ ഗിരീഷ് 53 റൺസെടുത്തു.

ഉച്ചയ്ക്ക് നടന്ന ഹിമാചൽ പ്രദേശ് തമിഴ്നാട് തമ്മിലുള്ള മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹിമാചൽ പ്രദേശ് 15 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിൽ മഴ പെയ്തപ്പോൾ കളി നിർത്തി. ഹിമാചൽ പ്രദേശിന് വേണ്ടി ദേവാൻശി വർമ്മ 39 റൺസും അന്ഷിക താക്കൂർ 31 റൺസുമെടുത്തു.

രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിൻറ് സെക്രട്ടറി ബിനീഷ് കോടിയേരി കളിക്കാരെ പരിചയപ്പെട്ടു. പ്രസിഡന്റ് എ.സി.എം ഫിജാസ് അഹമ്മദ്, സെക്രട്ടറി വി.പി.അനസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും