ഭാരത്‌ജോഡോ യാത്ര വാര്‍ഷികം കണ്ണൂരിലെ പദയാത്രയില്‍ ആയിരങ്ങള്‍ അണിനിരക്കും:അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്
കണ്ണൂര്‍: രാഹുല്‍ ഗാന്ധി നയിച്ച ഐതിഹാസികമായ ഭാരത് ജോഡോ യാത്രയുടെ വാര്‍ഷികം കേരളത്തില്‍ സംഘടിപ്പിക്കാനുള്ള കെ പി സി സി തീരുമാന പ്രകാരം സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന കണ്ണൂരില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പദയാത്രയും പൊതുസമ്മേളനവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഏഴ് വ്യാഴാഴ്ച നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് അറിയിച്ചു.
സെപ്റ്റമ്പര്‍ 7 ന് വൈകുന്നേരം 4.30ന് സ്വാതന്ത്ര്യ സമര ചരിത്രമുറങ്ങുന്ന വിളക്കുംതറ മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന പദയാത്രയിൽ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും, കെപിസിസി പ്രസിഡന്റ് കെ സുധാകരനുമുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.തുടർന്ന് സ്റ്റേഡിയം കോര്‍ണറില്‍ പൊതുസമ്മേളനം നടക്കും. കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. ഭാരത് ജോഡോ യാത്ര വാർഷികാഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ചരിത്ര വിജയമാക്കാൻ മുഴുവൻ പ്രവർത്തകരോടും ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അഭ്യർത്ഥിച്ചു.