ജ്വല്ലറി കുത്തിതുറന്ന് കവർച്ച: അന്തർ സംസ്ഥാന കവർച്ചക്കാരൻ പിടിയിൽ.
പയ്യാവൂർ: ജ്വല്ലറി കുത്തിതുറന്ന് കവർച്ച നടത്തിയ അന്തർ സംസ്ഥാന കവർച്ചക്കാരൻ കോയമ്പത്തൂരിൽ പിടിയിൽ. സ്വർണ്ണാഭരണശാലക്ക് മുകളിലെ ജ്വല്ലറി വർക്സ് കടമുറികുത്തിതുറന്ന് പണി തീർക്കാനായി സൂക്ഷിച്ച മൂന്ന് കിലോവോളം വെള്ളി കവർച്ച ചെയ്തമോഷ്ടാവിനെ തമിഴ് നാട്ടിൽ വെച്ച് പോലീസ് പിടികൂടി.തമിഴ്നാട് നാമക്കൽ സെന്തമംഗലം ബോയർ തെരുവിലെ വേലായുധ ചെല്ല മുത്തുവിനെയാണ്
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐപിഎസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ പയ്യാവൂർ എസ്.ഐ.ഷറഫുദ്ദീൻ ക്രൈം സ്ക്വാഡ് എസ്.ഐ.ഏ.ജി.അബ്ദുൾറൗഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. കവർച്ചക്ക് ശേഷം മുങ്ങിയ മോഷ്ടാവിനെ
കോയമ്പത്തൂർ ഉക്കടത്ത് വെച്ചാണ് പോലീസ് സംഘം പിടികൂടിയത്.ഇക്കഴിഞ്ഞ ആഗസ്ത് 13 ന് രാത്രിയിലാണ് പയ്യാവൂർ ടൗണിലെ ചേന്നാട്ട് ജ്വല്ലറിയുടെ മുകളിലെ നിലയിൽ ആഭരണ നിർമ്മാണ പ്രവൃത്തി നടത്തുന്ന മഹാരാഷ്ട്ര സാംഗ്ലി കരാൻജെ സ്വദേശി അനുകുഷ് കിസാൻ മനേയുടെ കടയുടെ ഷട്ടറിൻ്റെപൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ്പെട്ടിയിൽ സൂക്ഷിച്ച 28,8000 രൂപ വിലവരുന്ന 3100 ഗ്രാം ശുദ്ധീകരിച്ച വെള്ളി മോഷ്ടിച്ചത്.രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറിൻ്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്.തുടർന്ന് പയ്യാവൂർ പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും മൊബൈൽ ടവർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന മോഷ്ടാവിനെ പിടികൂടിയത്.