അക്ഷര കോളേജ് സംഘടിപ്പിച്ച അദ്ധ്യാപക ദിനാഘോഷം കെ ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കമ്പിൽ : അക്ഷര കോളേജ് സംഘടിപ്പിച്ച അദ്ധ്യാപക ദിനാഘോഷം പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ കെ ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. തദവസരത്തിൽ വച്ച് അദ്ധ്യാപകരെ ആദരിച്ചു. ഡിഗ്രി പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.പി.പി. സീത, ടി രജില, എം. മിഥുൻ, ബി.എസ് സജിത്ത് കുമാർ, സി. ഷീജ, എം.വി കൃഷ്ണ ലേഖ എന്നിവർ പ്രസംഗിച്ചു
Click To Comment