Home KANNUR കണ്ണാടിപ്പറമ്പിൽ പാർത്ഥസാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം
KANNUR - September 5, 2023

കണ്ണാടിപ്പറമ്പിൽ പാർത്ഥസാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം


കണ്ണാടിപ്പറമ്പ്: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കണ്ണാടിപ്പറമ്പ് പാർത്ഥസാരഥി ബാലഗോകുലം അണിയിച്ചൊരുക്കുന്ന ശോഭായാത്ര നാളെ (ബുധനാഴ്ച) വൈകുന്നേരം 4 ന് പുലൂപ്പി തെക്കെ അംബേദ്ക്കർ നഗറിൽ നിന്നും ആരംഭിച്ച് പീടികത്തെരു, അമ്പലം , വാരം റോഡ് ജംഗ്ഷൻ വഴി ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ സമാപിക്കും. ശോഭായാത്രയിൽ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും പുരാണ കഥാപാത്ര വേഷങ്ങളും നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും അണിനിരക്കും. കൃഷ്ണ നൃത്തവും ഉറിയടിയും ശോഭായാത്രക്ക് മാറ്റുകൂട്ടും.അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും എന്നതാണ് ബാലഗോകുലം ഈ വർഷം നൽകുന്ന സന്ദേശം. അതുമായി ബന്ധപ്പെട്ട പ്രതിജ്ഞയെടുക്കും.തുടർന്ന് പായസ വിതരണവും ചിത്രരചനാ മത്സര വിജയി കൾക്കുള്ള സമ്മാന വിതരണവും നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ഗോപൂജയും പതാകാ ദിനവും നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും