Home KANNUR ശ്രീകൃഷ്ണജയന്തി നാളെ ; ജില്ലയിൽ 500 ശോഭായാത്രകൾ
KANNUR - September 5, 2023

ശ്രീകൃഷ്ണജയന്തി നാളെ ; ജില്ലയിൽ 500 ശോഭായാത്രകൾ

കണ്ണൂർ:  ശ്രീകൃഷ്ണജയന്തിദിനത്തിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ 500 ശോഭായാത്രകൾ നടക്കും. ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’ എന്നതാണ് ഈ വർഷത്തെ സന്ദേശം. ആഘോഷത്തി ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാര വാഹികൾ അറിയിച്ചു. കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ, ചക്കരക്കൽ, കൂത്തുപറമ്പ്, പാനൂർ, പേരാവൂർ, ഇരിട്ടി തുടങ്ങി 12 കേന്ദ്രങ്ങളിൽ മഹാ ശോഭയാത്രകൾ നടക്കും.

ഉണ്ണിക്കണ്ണൻമാർ, വാദ്യമേളം, നിശ്ചലദൃ ശ്യങ്ങൾ, ഉറിയടി തുടങ്ങിയവ ശോഭായാ ത്രയിലുണ്ടാകും. വൈകിട്ട് നാലിന് തുടങ്ങി 6.30-ന് സമാപിക്കും. തുടർന്ന് സാംസ്ക്കാരിക സമ്മേളനങ്ങളും മധുരപലഹാര വിതണ വുമുണ്ടാകും.

കല്യാശ്ശേരി കണ്ടന്തള്ളി ശ്രീകൃഷ്ണക്ഷേത്രത്തിൽ ബുധനാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ അഖണ്ഡനാമജപവും ഉച്ചയ്ക്ക് പ്രസാ ദസദ്യയും. വൈകിട്ട് ഏഴുമുതൽ വിവിധ കലാപരിപാടികൾ.

പാപ്പിനിശ്ശേരി കീച്ചേരി ശിവജി ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി യോടനുബന്ധിച്ച് ശോഭായാത്ര നടത്തും. ചുങ്കം മുത്തപ്പൻ ക്ഷേത്ര പരിസരത്ത് തുടങ്ങുന്ന ശോഭായാത്ര വടേശ്വരം ശിവക്ഷേത്ര പരി സരത്ത് സമാപിക്കും. വൈകിട്ട് നാലിന് ചലച്ചിത്ര സംവിധായകൻ മനുകൃഷ്ണ ശോഭായാത്ര ഉദ്ഘാടനം ചെയ്യും. സമാപനത്തിനുശേഷം പ്രസാദവിതരണം നടക്കും.

കടമ്പേരി കടമ്പേരി അനന്തദളം ബാലഗോകുലത്തിന്റെ നേതൃത്വ ത്തിൽ ആന്തൂർ നഗരസഭയിൽ ശോഭായാത്ര നടത്തും. അയ്യങ്കോൽ ധർമശാസ്താക്ഷേത്ര പരിസരത്തുനിന്ന് പുറപ്പെട്ട് കടമ്പേരി ചുഴലി ഭഗ വതിക്ഷേത്ര പരിസരത്ത് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും