നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്; കാറും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചു
ചാവക്കാട്: സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്. ചാവക്കാട്- പൊന്നാനി ദേശീയപാതയിൽ മന്ദലാംകുന്നിലാണ് ജോയ് മാത്യു സഞ്ചരിച്ച കാറിൽ പിക്കപ്പ് വാൻ ഇടിച്ചത്.
ജോയ് മാത്യു ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കുണ്ട്. ഇരുവരെയും ചാവക്കാട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു.തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു. ഇടിയുടെ അഘാതത്തിൽ വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ഏറെ സാഹസപ്പെട്ടാണ് പുറത്തെടുത്തത്
Click To Comment