നഴ്സുമാരുടെ കളക്ടറേറ്റ് മാർച്ച്
കണ്ണൂർ : ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (ഐ.എൻ.എ.) കളക്ടറേറ്റ് മാർച്ച് നടത്തി. സുപ്രീം കോടതി നിർദേശപ്രകാരം നഴ്സിങ് ജീവനക്കാരുടെ അടിസ്ഥാന വേതനം 39,300 ആയി വർധിപ്പിക്കുക, രജിസ്റ്റേർഡ് നഴ്സുമാരെ ട്രെയിനിയായി നിയമിക്കുന്നത് അവസാനിപ്പിക്കുക, കരാർ സംവിധാനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ഐ.എൻ.എ. സംസ്ഥാന സെക്രട്ടറി ഇ.എ. മുഹമ്മദ് ഷിഹാബ് ഉദ്ഘാടനം ചെയ്തു. കെ.ആർ. ധന്യ അധ്യക്ഷയായി. ടെജിമോൾ, ബിജോഷ് ജോസഫ്, സോഫിയ എബ്രഹാം, സാജു ജോർജ്, ടിന്റു ജോസഫ്, സി.എം. മുക്ത, നിമ്മി ജോസഫ് എന്നിവർ സംസാരിച്ചു.
Click To Comment