കമ്പിൽ പി.രാമചന്ദ്രന്റെ കവിതാസമാഹാരം ‘ഉറവ’ പ്രകാശനം ചെയ്തു
കൊളച്ചേരി : കമ്പിൽ പി.രാമചന്ദ്രന്റെ കവിതാസമാഹാരം ‘ഉറവ’ പ്രകാശനം ചെയ്തു. സ്വാമി കൈവല്യാനന്ദ സരസ്വതി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആകാശവാണി സ്റ്റേഷൻ ഇൻ ചാർജ്ജ് കെ.വി.ശരത്ചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി.
കവി മാധവൻ പുറച്ചേരി പുസ്തകപരിചയം നടത്തി. ഡോ. ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പയ്യന്നൂർ കൃഷ്ണമണി മാരാർ, കെ.ബാലകൃഷ്ണൻ, ബാലകൃഷ്ണൻ കൊയ്യാൽ, ഡോ. വി.സി.രവീന്ദ്രൻ, ഡോ. കെ.രമേശൻ, വി.സി.ബാലകൃഷ്ണൻ, വി.വി.ശ്രീനിവാസൻ, വി.കൃഷ്ണൻ എന്നിവർ സംസാരിച്ചു
Click To Comment