കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി
ദോഹ : കണ്ണൂർ പുന്നാട് താഴെക്കുളം സ്വദേശി മർഹബ ഹൗസിൽ സി.വി അബ്‌ദുറഹ്‌മാൻ(58) ദോഹയിൽ നിര്യാതനായി.കേരളാ ഫുഡ്‌സെന്ററിൽ പ്രൊഡക്ഷൻ മാനേജരായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.കുടുംബത്തോടോപ്പമായിരുന്നു താമസം.
പരേതനായ ടി,കെ മമ്മൂട്ടി ഹാജിയുടെയും ആസിയയുടെയും മകനാണ്.ഭാര്യ : സനീറ.മക്കൾ : ഫൈസൽ,നസീറ,ഫർഹാൻ,നനീബ.
Click To Comment